Saturday 8 February 2014

നഷ്ടപ്പെടുന്ന സൌഹൃദങ്ങൾ --- വേറിട്ടൊരു ചിന്ത

ഒരു പാട് തിരക്ക് പിടിച്ച ഈ ഫേസ് ബുക്ക് ജീവിതത്തിനിടയിൽ ര്സൌഹൃദം നമുക്ക് പലപ്പോഴും നഷ്ടപ്പെടുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എങ്കിൽ പിന്നെഅതൊന്നന്വേഷിച്ചു   കളയാം എന്നാ ചിന്തയിൽ എന്റെ ചില ബ്ലോഗ്‌ സുഹൃത്തുക്കളുടെ/ സഹൊദരരുടെ അഭിപ്രായം ആരായുക ഉണ്ടായി 14  പേര് ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തു .ആദ്യം ചൊധ്യമെന്തെന്നു ഞാൻ വ്യക്തമാക്കാം                                                                                         "എല്ലാരോടും കൂടെ ഒരു ചോദ്യം .. നിങ്ങളുടെ എറ്റവും നല്ല സുഹൃത്ത് ആരാണ് .. അയാളെ /അവളെ നിങ്ങൾ ഇഷ്ടപ്പെടാനുള്ള കാരണം ? .. അപ്രിയ സത്യങ്ങള ആണെന്ന് കരുതി പരയാതിരിക്കന്ദാാ ... ഗ്രൂപിലുള്ളവർ നിങ്ങളുടെ എറ്റവും അടുത്ത സുഹൃത്ത് ആണെങ്കിൽ മാത്രം പറഞ്ഞാ മതി .. ആരെയും ചുമ്മാ സന്തോഷിപ്പിക്കാനുള്ള ഒരു പോസ്റ്റും അല്ല ...
NB: സത്യം മാത്രം പറയുക"

ആദ്യമേ ചർച്ചയിൽ പങ്കെടുതവര്ക്ക് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ഇനി ഓരോരുത്തരുടെ അഭിപ്രായങ്ങളിലെക്ക് കടക്കാം // എന്നത്തേയും പോലെ ആദ്യം ചര്ച്ചാ വെടിക്കെട്ട് തുടങ്ങി വെച്ചത് ശരിക്കും ഭ്രാന്തില്ലാത്ത നമ്മുടെ അംജത് ഇക്കയാണ്‌ അദ്ധേഹത്തിന്റെ അഭിപ്രായത്തിൽ എറ്റവും ഇഷ്ടമുള്ള ആളാണ്  എറ്റവും നല്ല പാര വെക്കുക അത് ആണായാലും പെണ്ണായാലും പിന്നെ അദ്ദേഹം ഡയറി പരസ്യപ്പെടുത്തുമ്പോൾ കൂടുതൽ വിവരങ്ങൾ തരാമെന്നു പറഞ്ഞു അതിനു വേണ്ടി ആകാംഷഭരിതരായി ബ്ലോഗ സമൂഹം കാത്തിരിക്കുന്നു . പിന്നെ കടന്നു വന്നത് എല്ലാവരെയും അനിയാ എന്ന് വിളിക്കുന്ന നമ്മുടെ സ്വന്തം ആർഷചെച്ചി ചേച്ചിയുടെ അഭിപ്രായത്തിൽ ചേച്ചിയുടെ ഭര്ത്താവ് ആണ് ചേച്ചിയുടെ എറ്റവും നല്ല സുഹൃത്ത്‌.


                                                                                                        പ്രഭൻ കൃഷ്ണൻ ചേട്ടന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് ആരെയും വിശ്വാസമില്ല എന്നാണ് ഇപ്പോഴത്തെ കാലത്ത് ഒരു പാട് അര്ഥമുല്ല വാക്കുകൾ , ജാസി ഫ്രെണ്ട് പറയുന്നത് ദൈവമാണ് അദ്ദേഹത്തിന്റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്‌ എന്ന് . അൻവർ  ഹുസൈന ഇക്ക യുടെ അഭിപ്രായത്തിൽ ചോദ്യം തന്നെ ശരിയായില്ല എന്നതാണ് ഇക്കയുടെ ഉത്തരം ഞാൻ അതെ പോലെ ഇവിടെ ചേർക്കുന്നു "ഭാര്യ ഭര്താവ് അമ്മ അച്ഛന്‍ സഹോദരന്‍ സഹോദരി ഇതൊക്കെ ഒഴിച്ചുള്ള സുഹൃത്തുക്കളില്‍ ആരെ എന്നാവണം ചോദ്യം....ഒരാളെ മാത്രം എടുത്തു പറയാന്‍ എനിക്ക് കഴിയില്ല..ഒത്തിരി പേരില്ല ..പക്ഷെ കുറെ പേര്‍ ..ഒന്നിലേറെ ."

ഇതിനിടയിൽ മണ്‍  മറഞ്ഞു പോയ ചാര്ളി ചാപ്ലിൻ വരെ എത്തി ആ പോസ്റ്റിൽ അഭിപ്രായം പറയാനായിട്ട് ചാര്ളി ചാപ്ലിന്റെ വിഖ്യാതമായ ആ ഡയലോഗ്  ഇവിടെ രണ്ടു പേര് അഭിപ്രായ പ്പെട്ടു  അലി ഇക്കയും മ്മടെ സ്വന്തം പിള്ള യും (രാഹുൽ ), ആ ഡയലോഗിലെക്ക് "എന്റെ ഏറ്റവും നല്ല സുഹൃത്ത് കണ്ണാടിയാണ്. കാരണം അതൊരിക്കലും ഞാ൯ കരയുന്പോള് ചിരിക്കാറില്ല. -ചാ൪ളി ചാപ്ളി൯." മനോജ്‌ കുമാർ ചേട്ടന്റെ എറ്റവും അടുത്ത സുഹൃത്ത് അദ്ദേഹം തന്നെയാണ് അദ്ധേഹത്തെ മാത്രമാണ് അധെഹതിനെറ്റവും ഇഷ്ടം :) (മുമ്പുള്ള അനുഭവങ്ങളായിരിക്കാം അദ്ദേഹത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിചിട്ടുണ്ടാവുക)

രണ്ടു ഉത്തരങ്ങൾ എന്നെ തന്നെ സംശയത്തിൽ ആക്കി അവ പറഞ്ഞിരിക്കുന്നത്  ഹരിനാഥ് രവീന്ദ്രൻ ചേട്ടനും പിന്നെ അസൃസും അത് ഞാനിവിടെ പതിപ്പിക്കാം
 "Harinath Raveendran അങ്ങനെ ഒരാൾ മാത്രമല്ല. അങ്ങനെയാവാൻ യാതൊരു കാരണവുമില്ല. കാരണമാലോചിച്ച് ബോധപൂർവ്വമല്ല ഇഷ്ടപ്പെടുന്നത്. വളരെ പെട്ടെന്നുതന്നെ സംഭവിക്കുന്നതാണ്‌. പിന്നീട് അഭിപ്രായം മാറിയിട്ടുമില്ല "

"Asrus Irumbuzhi എന്‍റെ ഏറ്റവും നല്ല സുഹുര്‍ത്ത് , വഴികാട്ടി , ഇഷ്ടം എല്ലാം എന്‍റെ മുന്നേ നടക്കുന്നവരും പിന്നെ വരുന്നവരുമാണ് ..! വിവിധ മേഖലകള്‍ ..വിവിധ ആളുകള്‍ !"


                                                                         3 ഉത്തരങ്ങളാണ് എന്നെ ശരിക്കും  ആകര്ഷിച്ചത്  അത് അവരുടെ പേരിൽ തന്നെ ഞാനിവിടെ പോസ്റ്റ്‌ ചെയുന്നു

"Sangeeth Kunninmel എനിക്ക് ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല....കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്....സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കുന്നവര്‍.... പക്ഷേ എന്റെ ജീവിതത്തിലും എന്റെ സ്വഭാവത്തില്‍ തന്നെയും അവിശ്വസനീയമാം വിധം മാറ്റങ്ങളുണ്ടാക്കിയ ഒരു സുഹൃത്ത് മാത്രമേ എനിക്കുള്ളൂ. എന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന പലതും നേടാന്‍ എന്നേക്കാളേറെ ആ സുഹൃത്ത് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ എന്നെ എന്നേക്കാളേറെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയിട്ടുള്ള ആ സുഹൃത്തിന്റെ മുഖമാണ് 'സുഹൃത്ത്' എന്ന വാക്ക് വാക്ക് കേള്‍ക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുക....ആ സുഹൃത്തിനെക്കുറിച്ച് പറയാന്‍ ഈ ചിലപ്പോള്‍ ഈ രാത്രി തികയാതെ വരും.."

"Absar Mohamed എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാന്‍ ജനിച്ച അതേ സമയത്ത് തന്നെ ജനിച്ചത് ഒരുപക്ഷേ യാദൃശ്ചികതയാവാം. അത് മുതല്‍ എന്റെ ഓരോ സുഖത്തിലും സന്തോഷത്തിലും ദുഃഖത്തിലും അവന്‍ പങ്കാളിയായിരുന്നു. എനിക്ക് ദുഃഖം വരുമ്പോള്‍ അവന്‍ ആശ്വസിപ്പിച്ചു. ജീവിതത്തിന്റെ അപ്രതീക്ഷിത വീഴ്ചകളില്‍ അവന്‍ എന്നെ താങ്ങി നിര്‍ത്തി മുന്നോട്ട് നടക്കാന്‍ പ്രചോദിപ്പിച്ചു. ഒരിക്കലും തളരരുത് എന്ന് ഉപദേശിച്ചു . സന്തോഷം വരുമ്പോള്‍ കൂടെ അവനും സന്തോഷിച്ചു. ചിലപ്പോഴെങ്കിലും ആഹ്ലാദം അമിതമാവരുത് എന്ന് ഉപദേശിച്ചു. കപടതയുടെ മുഖം മൂടി അണിഞ്ഞു കിട്ടുന്ന കയ്യടിയേക്കാള്‍ മഹത്തരം മുഖം മൂടി അഴിച്ചു വെച്ച് നേടുന്ന പരിഹാസങ്ങള്‍ ആണ് എന്നവന്‍ എന്നെ പഠിപ്പിച്ചു. അവനെല്ലാതെ മറ്റാരെയാണ് ഞാന്‍ എന്റെ ഏറ്റവും ഉറ്റ സുഹൃത്ത് ആയി കാണുക ? എന്റെ ഉള്ളിലുള്ള അവന്‍ ഞാന്‍ മരിക്കുന്ന അതേ ദിവസം മരിക്കുകയും ചെയ്യും എന്ന പ്രതിന്ജ്യയിലാണത്രെ."

"മഹേഷ്‌  കൊട്ടാരത്തിൽ--- ഏറ്റവും അടുത്ത സുഹൃത്തിന്‍റെ പേര് അലക്സ്... എന്‍റെ നാടുകാരനും പത്താംക്ലാസ്സുവരെ സഹപാഠിയും ആയിരുന്നു... പക്ഷെ കൂടെ പഠിച്ചിരുന്ന സമയത്ത് ക്ലാസ്സിലുള്ള ഒരാള്‍ എന്നതില്‍ കവിഞ്ഞ സൗഹൃദം ഒന്നുമില്ലായിരുന്നു. ഞാന്‍ MCA യും അവന്‍ MBA യും ചെയ്യുന്ന സമയത്താണ് സൗഹൃദം ശക്തമായത്. ഇന്ന്‍ അവന്‍ എന്‍റെ ഏതുകാര്യവും അറിയുന്ന സുഹൃത്താണ്‌...
പഠനം കഴിഞ്ഞ് അവന്‍ ദുബായിലേക്കും ഞാന്‍ ബംഗ്ലൂരിലേക്കും ജോലിക്കായി പോയി... എങ്കിലും സൗഹൃദം ദിനംപ്രതി ശക്തമായിട്ടേയുള്ളൂ...
എന്‍റെ പിതാവ് മറിച്ച സമയത്തൊക്കെ ഞാന്‍ എങ്ങനെ മാനേജ് ചെയ്യും എന്നു ചിന്തിച്ച് ദുബൈയില്‍ നിന്ന് അടുത്ത ഫ്ലൈറ്റ്ല്‍, വെറും 4 ദിവസത്തെ ലീവ് ഷോര്‍ട്ട് നോട്ടീസില്‍ എടുത്ത് വന്ന് എന്‍റെ കൂടെ നിന്ന ആള്‍ (ചില സമയത്ത് അടുത്ത ബന്ധുക്കള്‍ പോലും അങ്ങനെയൊന്നും ചെയ്യില്ല)... എന്‍റെ ജീവിതത്തില്‍ എന്ത് പ്രശ്നം ഉണ്ടായാലും അവന്‍ കൂടെ ഉണ്ട് - അവന്‍റെ എന്തുകാര്യത്തിനും ഞാനും. ഞങ്ങളുടെ ജീവിത പങ്കാളികള്‍ക്കും ഞങ്ങളുടെ അടുപ്പം അതിന്‍റെ പൂര്‍ണ്ണ രൂപത്തില്‍ അറിയാം... അവര്‍ക്കും പ്രശ്നമില്ല (ഇനി പ്രശ്നം ഉണ്ടാക്കിയാലും ഞങ്ങള്‍ വകവെക്കില്ല എന്നും അവര്‍ക്കറിയാം  )...
അവന്‍റെ വീട്ടിലും എന്‍റെ വീട്ടിലും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉണ്ട്...  രണ്ടു വീടുകളിലെയും ഏതു ചടങ്ങും ഞങ്ങള്‍ ഒരുമിച്ചാണ് നടത്തുക...
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഞങ്ങളുടെ സൌഹൃദത്തിന്‍റെ ആഴം അറിയാം... അവന്‍റെ കാര്യങ്ങള്‍ അവന്‍റെ ബന്ധുക്കള്‍ പോലും എന്നോടും, എന്‍റെ കാര്യങ്ങള്‍ അവനോടും ആണ് ചോദിക്കുന്നത്...
കഴിഞ്ഞ 27 വര്‍ഷമായി ഉള്ള സൗഹൃദം... 10-12 വര്‍ഷമായി എന്തിനും കൂടെ നില്‍ക്കുന്ന രീതിയില്‍ ഉള്ള ആത്മബന്ധം...'ഷോലേ' യിലെ വീരുവും ജയ്‌യും പോലെ... മനോഹരമായ സൗഹൃദം... "

എന്റെ പ്രിയപ്പെട്ട പരദീപെട്ടനു എറ്റവും അടുത്ത സുഹൃത്ത്‌ ഭാര്യ ആണ് എന്നിട്ടെന്നൊദൊരു ഉപദേശവും അനക്കത് മനസ്സിലാവനെൽ പോയി നിക്കഹ് കഴിക്ക് പഹയാ എന്ന് ( ആഗ്രഹമില്ലഞ്ഞിട്ടല്ലാ വീട്ടുകാര്ക്കും കൂടി തോന്നണ്ടേ )

പിന്നെ വളരെ വിചിത്രമായ റൊരു മറുപടി കേട്ട്  നമ്മുടെ   വിവാദ നായകന് മുനീർ ഇബ്നു അലി യുടെ എറ്റവും അടുത്ത ഫ്രെണ്ട് കൊമ്പൻ മൂസാക്ക ആണ് പോലും മൂസാക്ക ക്ക് ഇത് അറിയുമോ എന്ന് മൂപ്പര്ക്ക് സംശയമുണ്ട് , എന്തായാലും മോസാക്ക ഈ മറു പടി കണ്ടു ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു . പിന്നെ അൽജ്വെചിക്ക് എറ്റവും ഇഷ്ടം പ്രവീണ്‍ ശേഖർ എന്ന പ്രവിയൊടാന് ( നമ്മുടെ സിനിമ പ്രാന്തൻ ) മൂപ്പരിപ്പൊ കളയാന തിരക്കിലായൊന്ദ് ഇങ്ങോട്ടൊന്നും വരാറില്ല ,അൽജെചിയെ ഒരാപത്തിൽ സഹായിച്ചതോണ്ട് ആണെന്നും പറയുന്നു .. ഇതിനിടയിൽ ഒരു മഹാൻ വന്നു വിഷയസ്പധമായ ഒരു ലിങ്ക് ഇട്ടു "ക്ഷമാപണം"  നടത്തി  ഞാൻ ആ ലിങ്കിൽ പോയി കഥ വായിച്ചു തപ്പി പിടിച്ചു .. ജയദാസ് എന്നാ തന്റെ കൂട്ടുകാരനോട് combine സ്റ്റഡി യിലൂടെ തുടങ്ങിയ അടുപ്പം ആ  മഹാൻ ഇന്നും കാത്തു സൂക്ഷിക്കുന്നു എ മഹാന്റെ പേരാണ് അരുണ്‍ ചാതൻപൊന്നത്ത്

പിന്നെ ഇതൊരു പബ്ലിക്‌ പോസ്റ്റ്‌ ആയതോണ്ട് ഒരു വ്യക്തിയുടെ അഭിപ്രായത്തിൽ ഞാൻ പേര് വെക്കുന്നില്ല  എന്നെ ചിരിപ്പിച്ച ഒരു അഭിപ്രായം     "ഒരുത്തി ഉണ്ടായിരുന്നു. ഓളേനു ഞമ്മളെ ബെസ്റ്റ് ഫ്രണ്ട്.. എല്ലാം പറയും അങ്ങോട്ടും ഇങ്ങോട്ടും...പിന്നാണ് മനസ്സിലായത് അത് ഫ്രണ്ട്ഷിപ്പല്ല, വേറെ എന്തൊക്കെയോ ആയ്നു എന്ന്...ഈ ആണും പെണ്ണും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ ഇതാ പ്രശ്നം...അതങ്ങ് കൈവിട്ട്പോവും...എന്തയാലും ഓളിപ്പൊ കെട്ട്യോന്റെ കൂടെ ദുബായിലോ മറ്റോ ആണ്...വിധി...ഇപ്പൊ ഞമ്മക്ക് ഞമ്മള് മാത്രേള്ളൂ...പുതിയ വല വിരിച്ചിറ്റ്ണ്ട്...ആരെങ്കിലും കുടുങ്ങ്വായിരിക്കും.."

ഒരിക്കൽ കൂടി ചർച്ചയിൽ പങ്കെടുത്ത എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . എന്റെ നിഗമനം എന്താണെന്ന് വെച്ചാൽ പലര്ക്കുംസൌഹൃദങ്ങള്‍നഷ്ടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു അവ നില നിർത്താനും തുടരാനും ശ്രമിക്കുന്നത് വളരെ കുറച്ചു പേർ. നല്ല സൌഹൃദങ്ങൾ എന്നും നില നില്ക്കട്ടെ എന്നാശംസിച്ചു കൊണ്ടും ഈ ചര്ച്ചക്ക് ഇത്രയും സജീവമായ ഒരു വേദി ഒരുക്കി തന്ന മലയാളം ബ്ലോഗേഴ്സ് ഗ്രൂപിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ടും ഞാൻ ഈ പോസ്റ്റ്‌നു തിരശ്ശീല ഇടുന്നു

No comments:

Post a Comment