Friday 28 March 2014

. മരണം, അവിചാരിതം ------ഒഴിച്ചുകൂടാനാവാത്ത അനിവാര്യത-

ഇതെന്റെ ജീവിതത്തിൽ നിന്ന് തന്നെ പകർത്തിയ ഒരേട്‌ ആയതിനാൽ ഇതെത്ര  മാത്രം നീട്ടി എഴുതാൻ കഴിയും എന്നെനിക്കു ഒരു ഉറപ്പുമില്ല .. "മരണം മനുഷ്യനെ നിസ്സഹായനാക്കുന്ന പ്രകൃതി സത്യം" . നമ്മുടെ ഒക്കെ സ്കൂൾ ജീവിതത്തിൽ ഒരുമിച്ച് കളിച്ചു വളർന്ന ചിലര് നമ്മുടെ കൂടെ നിന്ന് വിട്ടു പോകാറുണ്ട് .. അത്തരത്തിൽ വിട്ടുപോയ എന്റെ രണ്ടു സുഹൃത്തുക്കളെ ഞാനിവിടെ പ്രതിപാദിക്കാം . ഇത് വലിച്ച്  നീട്ടി അതിഭാവുകത്വം സൃഷ്ടിക്കാനും ഞാൻ ശ്രമിക്കുന്നില്ല . രണ്ടു മരണങ്ങളും അപകട മരണങ്ങൾ ആയിരുന്നു . അവരുടെ പേരുകൾ ഞാനിവിടെ പറയില്ലാ ദയവു ചെയ്ത് നിർബന്ധിക്കരുത്

1. എൻറെ ഓർമ യിലെ ആദ്യ സുഹൃത്തിന്റെ മരണം 5 )o ക്ലാസ്സിൽ വെച്ചായിരുന്നു  ഒരു പാട് ചിരിച്ചിരുന്ന, എന്റെ വളരെ നല്ല സുഹൃത്തുക്കളിൽ  ഒരാൾ  . ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും ആയിരുന്നു ലീവ് ഉണ്ടായിരുന്നത് . ഒരു വ്യാഴാഴ്ച സ്കൂൾ കഴിഞ്ഞു വീട്ടില് പോയ ഞങ്ങൾ വെള്ളിയാഴ്ച അറിയുന്നത് അവന്റെ മരണമാണ് . അവനു നന്നായി നീന്തൽ അറിയാം എന്നിട്ടും അവൻ  കുളത്തിൽ മുങ്ങി മരിച്ചു എന്നത് വിശ്വസിക്കാൻ ഒരു പാട് ബുദ്ധിമുട്ടുണ്ടാക്കി . ഞാനും അവനും എ പ്പോഴും തല്ലു കൂട്ടമായിരുന്നു ഞാൻ ഒന്നിനെ നല്ലത് പറഞ്ഞാൽ  അവൻ അതിനെ പറ്റി മോശം പറയും . ഞാൻ മോശം പറഞ്ഞാൽ അവനതിനെ നല്ലതും പറയും . സ്കൂളിന്റെ  അടുത്തായിരുന്നു അന്ന് അവന്റെ വീട് ഉച്ചക്ക് ഓടി പോയി ഭക്ഷണം കഴിച്ചു ക്രിക്കറ്റ്‌ കളിക്കാനായി ഓടി വരുന്ന കൂട്ടുകാരുടെ മുഖം ഇന്നും മനസ്സിലുണ്ട് . ഞങ്ങളുടെ നാട്ടില ആ കുളത്തിനെ പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട് ഏതോ ഒരു സ്ത്രീക്ക് ആ കുളത്തിൽ വെച്ചാണ് ഭ്രാന്ത് ആയത് എന്ന് കേള്ക്കുന്നു .. അന്ന് പ്രചരിച്ച കഥകളിൽ പ്രധാനം ആ കുളത്തില ടിപ്പു സുൽത്താന്റെ വെള്ളി നൗക ഉണ്ടെന്നാണ് .. എല്ലാം അറിയുന്നവാൻ സർവ ശക്തനായ ദൈവം മാത്രം .. രാവിലെ ഒരുതവണ കുളിച്ചു കയറിയ അവൻ ജുമുഅ നിസ്കാരത്തിനു വീണ്ടും കുളിക്കാൻ ഇറങ്ങിയതാണ് എന്നായിരുന്നു അന്ന് കേട്ട കേൾവി  ..അവന്റെ അടുത്തിരുന്നു പൊട്ടി കരഞ്ഞ ആ ഉമ്മയുടെ മുഖം ഇപ്പോഴും മനസ്സില് നിന്ന് പോകുന്നില്ല ഒരു മറഞ്ഞ ഓർമ്മയാക്കി  ഞാൻ അതിനെ മനസ്സില് ഇന്നും സൂക്ഷിക്കുന്നു

2. ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് എന്റെ വേറെ ഒരു സുഹൃത്തിന്റെ മരണം ഉണ്ടായത് . അവനും ഞാനും പലപ്പോഴും അത്ര രസത്തിലായിരുന്നില്ല . അറിയാല്ലോ പല പല ഗ്യാങ്ങുകൾ  . അവന്റെ മരണം എന്നിൽ ഉണ്ടാക്കിയത് സത്യത്തിൽ ഒരാഘാതമാണ് . അവന്റെ ബൈക്കും ഒരു ലോറിയും തമ്മിൽ കൂട്ടി ഇടിച്ചു .. വീട്ടില് നിന്ന് പലപ്പോഴും ബൈക്ക് പതുക്കെ ഓടിക്കണം എന്ന് പറയുമ്പോൾ ശരദ്ധിക്കാതിരുന്ന ഞാൻ അന്ന് മുതൽ ബൈക്കിന്റെ സ്പീഡ്  പറ്റെ കുറച്ചു .അവന്റെ ഉമ്മ അസുഖ ബാധിതയാണ് ആ കുടുംബത്തിന്റെ ആകെ പ്രതീക്ഷ അവനായിരുന്നു  ....

ജീവിതം ചിലപ്പോൾ ഇങ്ങനെയാണ് അർഹത  ഇല്ലാത്തത് തന്നു ആശിപ്പിക്കും . ഒറ്റ തിരിചെടുക്കലിൽ കരയിപ്പിക്കും . ഇന്ന് ജീവിചിരിക്കുന്നതിനോട്‌ ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുക ... നാളേക്ക് വേണ്ടി പ്രാർഥിക്കുക .



No comments:

Post a Comment